കൊച്ചിയില്‍നിന്ന് ദുബായിലേക്ക് യാത്രക്കപ്പല്‍ ഉടന്‍: മന്ത്രി വി എന്‍ വാസവന്‍

കൊച്ചിയില്‍നിന്ന് ദുബായിലേക്ക് യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിട്ടതായി തുറമുഖമന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന സഹകരണ മൂല്യവര്‍ധിത കാര്‍ഷികോല്‍പ്പന്നങ്ങളുടെ ആദ്യ കണ്ടെയ്നര്‍ വല്ലാര്‍പാടം ടെര്‍മിനലില്‍ ഫ്‌ലാഗ് ഓഫ് ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

യാത്രക്കപ്പല്‍ തുടങ്ങുന്നതിനായി രണ്ട് ഏജന്‍സികളെ തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിവിധ തുറമുഖങ്ങളും വിദേശ തുറമുഖങ്ങളുമായും ബന്ധപ്പെട്ട് ടൂറിസംരംഗത്തും യാത്രക്കപ്പല്‍ ഒരുക്കും. 12 കോടിയാണ് ആദ്യഘട്ടത്തില്‍ ഇതിനായി വിനിയോഗിക്കുക.

വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അവിടെയും ടൂറിസം, കയറ്റുമതി ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണമേഖല സജീവമാകും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ട്രയല്‍ നടത്തും. എത്രയുംവേഗം തുറമുഖം കമീഷന്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 32 ക്രെയിനുകള്‍ ചൈനയില്‍നിന്ന് എത്തിച്ചു. കണ്ടെയ്നര്‍ ബര്‍ത്ത്, പുലിമുട്ടുകള്‍ എന്നിവ പൂര്‍ത്തിയായി. ബൈപാസും റോഡും അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top