ഹോട്ടലുകളിലും കൂള്‍ബാറുകളിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തി, പഴക്കം ചെന്ന മാംസവും മറ്റും നശിപ്പിച്ചു

തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പ്രഭുദാസിന്റെ നിര്‍ദ്ദേശപ്രകാരം തിരൂരങ്ങാടി ആരോഗ്യ വിഭാഗവും മുനിസിപ്പാലിറ്റി ഹെല്‍ത്ത് വിഭാഗവും സംയുക്തമായി തിരൂരങ്ങാടി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. 15 കടകള്‍ പരിശോധിച്ചു.

ബേക്കറി, ഹോട്ടല്‍, ടീ ഷോപ്പ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തി. പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു. പരിശോധനയില്‍ ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധക്കാത്ത കടകള്‍ കണ്ടെത്തി.

എല്ലാവര്‍ക്കും ഒരാഴ്ച സമയം കൊടുത്തു. വേണ്ട നടപടികള്‍ ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു കെ വി. ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ്കുമാര്‍. ജലീല്‍. ജിന്റോ എന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top