ട്രെയിന്‍ യാത്രക്കിടെ ബെര്‍ത്ത് പൊട്ടി വീണ് പൊന്നാനി സ്വദേശിക്ക് ദാരുണാന്ത്യം

മാറഞ്ചേരി : ട്രെയിന്‍ യാത്രക്കിടയില്‍ സെന്‍ട്രല്‍ ബെര്‍ത്ത് പൊട്ടി വീണ് താഴത്തെ ബര്‍ത്തില്‍ കിടന്നിരുന്ന പൊന്നാനി താലൂക്കിലെ മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം.
മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കല്‍ കുഞ്ഞിമൂസയുടെ മകന്‍ അലിഖാനാണ് (62) മരണപ്പെട്ടത്.

ദല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ തെലുങ്കാനക്കടുത്തുള്ള വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ അലിഖാന്‍ താഴത്തെ ബെര്‍ത്തില്‍ ചരിഞ്ഞ് കിടക്കുകയായിരുരുന്നു. സെന്‍ട്രല്‍ ബെര്‍ത്ത് പൊട്ടി വീണ് കഴുത്തില്‍ വന്നിടിച്ച് പിരടിയിലെ 3 എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതം വരികയുമായിരുന്നു. അതിനെ തുടര്‍ന്ന് കൈകളും കാലുകളും തളര്‍ന്ന് പോവുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ ഉടന്‍ തന്നെ വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് വിദഗ്ദ ചികിത്സക്കായി ഹൈദ്രബാദിലെ കിംഗ്‌സ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച വീട്ടില്‍ കൊണ്ട് വന്നു. ഖബറടക്കം ബുധനാഴ്ച കാലത്ത് 8 മണിക്ക് വടമുക്ക് കുന്നത്ത് ജുമുഅത്ത് പള്ളിയില്‍ നടന്നു. ഭാര്യ: ഷക്കീല (എറണാകുളം). മകള്‍: ഷസ. സഹോദരങ്ങള്‍: ഹിഷാം, അബ്ദുല്ലകുട്ടി, ഉമര്‍, ബക്കര്‍, ഹവ്വാവുമ്മ, കദീജ , മറിയു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top