വയനാട് മക്കിമലയില്‍ കുഴിബോംബ് സാമഗ്രികള്‍ കണ്ടെത്തി

മാനന്തവാടി: മാവോയിസ്റ്റുകളുടെ സജീവ സാന്നിധ്യമുള്ള വയനാട് തലപ്പുഴ മക്കിമലയില്‍ കുഴിബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെത്തി. മക്കിമലയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ കൊടക്കാട് വനമേഖലയുടെ അതിര്‍ത്തിയിലാണ് ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെത്തിയത്. വന്യമൃഗ ശല്യം തടയാനുള്ള ഫെന്‍സിങ് സംവിധാനം വനം വാച്ചര്‍മാര്‍

മക്കിമലയില്‍ കണ്ടെത്തിയ കുഴിബോംബ് നിര്‍മാണ സാമഗ്രികള്‍
പരിശോധിക്കുമ്പോള്‍ നീളമുള്ള കേബിള്‍ ശ്രദ്ധയില്‍പ്പെട്ടു. കുഴിച്ച് നോക്കിയപ്പോള്‍ ഫ്യൂസും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി.

മാവോയിസ്റ്റ് തിരച്ചിലിനായി തണ്ടര്‍ബോള്‍ട്ട് സഞ്ചരിക്കുന്ന പാതയാണിത്. മാനന്തവാടി ഡിവൈഎസ്പി പി ബിജുരാജിന്റെ നേതൃത്വത്തില്‍
പൊലീസ് സംഘം സ്ഥലത്തെത്തി. പ്രദേശത്ത് കൂടുതല്‍ ബോംബ് നിര്‍മാണ സാധനങ്ങള്‍ ഉണ്ടാകാമെന്ന സംശയത്തില്‍ ബോംബ് സ്‌ക്വാഡിന്റെ സഹായം തേടിയിട്ടുണ്ട്. കണ്ണൂരില്‍നിന്ന് സ്‌ക്വാഡ് എത്തും. കനത്തമഴ പരിശോധനക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top