
തിരൂരങ്ങാടി: തെയ്യാല കല്ലത്താണിയില്‍ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, 2 പേര്‍ക്ക് പരിക്കേറ്റു. ചെറുമുക്ക് പ്രവാസി നഗര്‍ സ്വദേശി ചക്കുങ്ങല്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് സിനാന്‍ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തെയ്യാല സ്വദേശി മുര്‍ശിദിനും (18) കാര്‍ യാത്രക്കാരനും പരിക്കേറ്റു.
ഇന്നലെ രാത്രി 10.30 നാണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം സിനനെ കോട്ടക്കല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ചാണ് മരണം. തെയ്യാല അല്‍ഫാ ബേക്കറിയിലെ ജീവനക്കാരനാണ് സിനാന്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



