തിരുവനന്തപുരം: വാട്സാപ്, ഫെയ്സ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവ യില്‍ ഇനിമുതല്‍ ആര്‍ട്ടിഫി ഷ്യല്‍ ഇന്റലിജന്‍സ് (എഐ) അസിസ്റ്റന്റ് ലഭ്യമാകുമെന്ന് പ്രഖ്യാപിച്ച് ടെക് ഭീമനായ മെറ്റ. മെറ്റ എഐ ഫീച്ചറുകള്‍ ഉപ യോഗിക്കാന്‍ ആപ്പുകള്‍ അപ്‌ഡേ റ്റ് ചെയ്യണം. ഓരോ പ്ലാറ്റ്‌ഫോമിലേ ക്കും പ്രത്യേകമായി മെറ്റ എഐ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വാട്‌സാപ്പില്‍ ന്യൂ ചാറ്റ് ഐക്കണ്‍ തുറന്നാല്‍ ന്യൂ ഗ്രൂപ്പ്, ന്യൂ കോണ്‍ടാക്ട്, ന്യൂ കമ്യൂണിറ്റി, ന്യൂ ബ്രോഡ്കാസ്റ്റ് എന്നിവയ്ക്കു താഴെയായി കാണുന്ന ന്യൂ എഐ ചാറ്റ് എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യോ ചാറ്റ്‌സ് ടാബിനു മുക ളിലായി മെറ്റ എഐയുടെ വ ത്താകൃതിയിലുള്ള ലോഗോയില്‍ ടാപ് ചെയ്യോ ചാറ്റ് ആരംഭിക്കാം. മെറ്റ പ്ലാറ്റ്‌ഫോമിന്റെ അത്യാ ധുനിക ലാര്‍ജ് ലാംഗ്വേജ് മോഡ ലായ ലാമ 3 ആണ് ഫീച്ചര്‍ സാ ധ്യമാക്കുന്നത്.
ചാറ്റ് ജിപിടിയെ പ്പോലെതന്നെ എന്തിനെക്കുറി ച്ചും ഈ ചാറ്റ്‌ബോട്ടുമായി സംവ ദിക്കാം. ഇംഗ്ലീഷില്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുക. മെറ്റ എഐക്ക് അയക്കുന്ന സന്ദേശ ങ്ങള്‍ വായിക്കാനും മറുപടി നല്‍ കാനും മാത്രമേ മെറ്റ എഐക്ക് സാധിക്കുള്ളുവെന്നും മറ്റ് ചാറ്റു കളൊന്നും ഇത് വായിക്കില്ലെ ന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




