വീരമൃത്യുവരിച്ച വിഷ്ണുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

ഛത്തിസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ പാലോട് നന്ദിയോട് സ്വദേശി വിഷ്ണുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇന്ന് വൈകിട്ട് 4.20ഓടെ വിഷ്ണുവിന്റെ നന്ദിയോട് ഫാം ജങ്ഷനിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.

വൈകിട്ട് ആറു മണിയോടെ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നിവരും വിഷ്ണുവിന്റെ വീട്ടിലെത്തി ബന്ധുമിത്രാദികളെ ആശ്വസിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top