എം. വി. നികേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തനത്തോട് വിടപറയുന്നു ; ഇനി സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനത്തോട് വിടപറയുന്നു. അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന റിപ്പോര്‍ട്ടര്‍ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. പൊതുരംഗത്ത് സജീവമാകുമെന്ന് നികേഷ് അറിയിച്ചു. സിപിഐഎമ്മുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്നാണ് അദ്ദേഹം തന്നെ പറഞ്ഞത്.

മൂന്ന് പതിറ്റാണ്ട് കാലം മലയാള മാധ്യമരംഗത്ത് സജീവ സാനിധ്യമായ അദ്ദേഹം ഏഷ്യാനെറ്റിലൂടെ തന്റെ കരിയറില്‍ റിപ്പോര്‍ട്ടറായാണ് ആരംഭിക്കുന്നത്. തന്റെ 28-ാം വയസ്സില്‍ 2003ല്‍ കേരളത്തിലെ വിഷ്വല്‍ മാധ്യമരംഗത്ത് വന്‍ മാറ്റങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വഴിയൊരുക്കിയ ഇന്ത്യാ വിഷന് ചുക്കാന്‍ പിടിച്ചുകൊണ്ടാണ് അദ്ദേഹം ഈ രംഗത്ത് തന്റെ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുന്നത്.പിന്നീട് റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങുകയായിരുന്നു. മാനേജ്‌മെന്‍് മാറിയപ്പോഴും അദ്ദേഹം എഡിറ്ററായി തുടരുകയായിരുന്നു.

കേരള രാഷ്ട്രീയത്തിലെ അതികായനായ എംവി രാഘവന്റെ മകനാണ് നികേഷ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top