
തിരൂരങ്ങാടി: ഹജ്ജ് കര്‍മ്മത്തിന് പോയ കൊടിഞ്ഞി സ്വദേശി മക്കയില്‍ മരിച്ചു. കൊടിഞ്ഞി കടുവാളൂര്‍ സ്വദേശിയും ചെമ്മാട് കൊടിഞ്ഞിറോഡ് പത്തൂര്‍ മെഡിക്കല്‍സ് ഉടമയുമായ പത്തൂര്‍ ഫസലുല്‍ ഹഖിന്റെ ഭാര്യ കുന്നുമ്മല്‍ മറിയാമു ഹജ്ജുമ (52)ആണ് മരണപ്പെട്ടത്.
ഭര്‍ത്താവടങ്ങുന്ന കുടുംബത്തോടൊപ്പം ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോയതായിരുന്നു. അടുത്തിടെ മദീനയിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു. ദിവസങ്ങളായി ചുമ ഉണ്ടായിരുന്നതായും ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
മക്കള്‍:നൗഫല്‍,നൗഫിദ. മരുമക്കള്‍:ഷംലു(വൈലത്തൂര്‍),ഫര്‍സിന്‍(ചേളാരി).
മക്കയില്‍ മറവ് ചെയ്യും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



