പരപ്പനങ്ങാടി നഗരസഭക്ക് പുതിയആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പുതിയ ചെയര്‍പേഴ്‌സണായി ഖൈറുന്നീസ താഹിറിനെ തെരഞ്ഞെടുത്തു.

നിലവില്‍ ഡിവിഷന്‍ 18 ല്‍ നിന്നുള്ള കൗണ്‍സിലറാണ്. നിലവിലുണ്ടായിരുന്ന ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് മുനിസിപ്പല്‍ ചെയര്‍മാനയതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് പുതിയ ചെയര്‍പേഴ്‌സണെ തെരെഞ്ഞെടുത്തത്.

ഖൈറുന്നീസ താഹിര്‍ 2010-15 വര്‍ഷത്തില്‍ അന്നത്തെ പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ അംഗമായിരുന്നു.

 

Share news
error: Content is protected !!
Scroll to Top