പിതാവിനെയും ഒരു വയസ്സുള്ള കുട്ടിയെയും കാണാനില്ലെന്ന് പരാതി

മുന്നിയൂര്‍ : പിതാവിനെയും ഒരു വയസ്സുള്ള കുട്ടിയെയും കാണാനില്ലെന്ന് പരാതി. വെളിമുക്ക് പടിക്കല്‍ സ്വദേശിയായ ആലിങ്ങതൊടി മുഹമ്മദ് സഫീറിനെയും (30) മകള്‍ ഇനായ മെഹറിന്‍ (1) നെയും ആണ് കാണാതായത്.

ഇന്നലെ 25 ാം തിയതി ചൊവ്വാഴ്ച ഉച്ച മുതലാണ് കാണാതായത്. ഭാര്യാവീടായ തൃക്കുളം പതിനാറുങ്ങല്‍ മണക്കടവത്ത് വീട്ടില്‍ നിന്ന് മകളെയും കൂട്ടി ഇറങ്ങിയതായിരുന്നു. പിന്നീട് ഇതു വരെ വിവരം ലഭിച്ചിട്ടില്ല. ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ തിരൂരങ്ങാടി പോലീസ് സ്റ്റേഷനില്‍ 0494 2460331 നമ്പറിലോ, 6363375667, 97462 49984, 9947546982 ബന്ധപ്പെടണം.

 

Share news
error: Content is protected !!
Scroll to Top