ഡല്‍ഹി കൂട്ടമാനഭംഗം; വിചാരണ ഇന്ന് മുതല്‍

ദില്ലി: ഓടിക്കൊണ്ടിരുന്ന ബസില്‍ വെച്ച് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി സംഭവത്തില്‍ വിചാരണ ഇന്നാരംഭിക്കും. പ്രായ പൂര്‍ത്തിയാകാത്ത ഒരാളുടെ വിചാരണയൊഴികെ മറ്റ് അഞ്ച് പേരുടെ വിചാരണയാണ് ഇന്ന് നടക്കുക.

സാകേത് അതിവേഗ കോടതിയിലാണ് വ്യാഴാഴ്ച മുതലുതല്‍ രഹസ്യ വിചാരണ നടക്കുക.

കൊലപാതകം, കൊലപാതകശ്രമം, ബലാല്‍ത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊള്ള, പിടിച്ചുപറിക്കായ് പിരിക്കേല്‍പ്പിക്കല്‍, ക്രമിനല്‍ ഗൂഡാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജനുവരി മൂന്നിനാണ് കുറ്റ പത്രം കോടതിയില്‍ സമര്‍പ്പിച്ചിത്. കേസില്‍ പെണ്‍കുട്ടിയുടെ മരണമൊഴിയും ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയും നിര്‍ണായകമാവും. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്താണ് കേസിലെ പ്രധാന സാക്ഷി. പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുക.

Share news
error: Content is protected !!
Scroll to Top