Section

malabari-logo-mobile

മന്ത്രി ആര്യാടനെതിരെ ലൈംഗികാപവാദം പ്രചരിപ്പിച്ച ബോര്‍ഡുകള്‍ പോലീസ് നീക്കി

HIGHLIGHTS : നിലമ്പൂര്‍: വൈദ്യുതിതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ ലൈംഗികാപവാദം പ്രചരിപ്പിക്കു

നിലമ്പൂര്‍: വൈദ്യുതിതി മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ ലൈംഗികാപവാദം പ്രചരിപ്പിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പോലീസ് നീക്കം ചെയ്തു. നിലമ്പൂരില്‍ യുവമോര്‍ച്ചയാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ‘ഷാന്റി കൊടുങ്കാറ്റ് നിലമ്പൂരിനെ പിടിച്ചുലയ്ക്കുന്നു,’ ‘വനിത ഡിസിസി സെക്രട്ടറിയോടൊപ്പം കാണാനെത്തിയ വനിത സിഐഎ മന്ത്രി പീഡിപ്പിക്കാന്‍ ശ്രമിച്ചു’ തുടങ്ങിയ വാചകങ്ങളാണ് ബോര്‍ഡില്‍ എഴുതിയിരുന്നത്. മന്ത്രിയുടെ ഫോട്ടോയും ഈ ബോര്‍ഡിലുണ്ട്.

ഈ ബോര്‍ഡുകളാണ് ശനിയാഴ്ച രാവിലെ പോലീസ് നീക്കം ചെയ്തത്. ജില്ലയിലെ ഉന്നത പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തതെന്നാണ് സൂചന. ബോര്‍ഡുകള്‍ നീക്കം ചെയ്തതില്‍ യുവമോര്‍ച്ച ശക്തമായി പ്രതിഷേധിച്ചു. അധികാരമുപയോഗിച്ച് പ്രതിഷേധങ്ങളെ നേരിടാന്‍ ആകില്ലെന്നും മന്ത്രിയുടെ ആശ്രിതരായി പ്രവര്‍ത്തിച്ച പോലീസിനെതിരെ നടപടി കൈകൊണ്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും യുവമോര്‍ച്ചാ നേതാക്കള്‍ പറഞ്ഞു.

sameeksha-malabarinews

രണ്ടാഴ്ചയോളമായി മലപ്പുറത്ത് വ്യാപകമായ രീതിയില്‍ ഇത്തരമൊരു ലൈംഗികാപവാദ പ്രചരണം ശക്തമാണ്. മാധ്യമ പ്രവര്‍ത്തകര്‍ കേരളയാത്രയ്‌ക്കെത്തിയ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയോട് ഈ ആരോപണത്തെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇത്തരമൊരു പരാതി കെപിസിസിക്ക് ലഭിച്ചിട്ടില്ലെന്നും ഈ ആരോപണം തന്നെ താന്‍ ആദ്യമായി കേള്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഈ വാര്‍ത്തയെ കുറിച്ച് പോലീസ് ഇന്റലിജന്‍സ് അന്വേഷണം നടത്തുന്നുണ്ട്. ഈ ആരോപണം സത്യമല്ലെന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കാണ് ഇതിന് പിറകിലെന്നുമാണ്് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!