Section

malabari-logo-mobile

പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്‍ പരിസരം പ്രകൃതിവിരുദ്ധ പീഡനക്കാരുടെ കേന്ദ്രമാകുന്നു

HIGHLIGHTS : നിരവധി കൈയേറ്റങ്ങളാണ് ഇവിടെ വച്ച് വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്..

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയില്‍വേസ്റ്റേഷന്റേ പ്ലാറ്റ്‌ഫോറവും പരിസരവും പ്രകൃതിവിരുദ്ധ പീഡനക്കാരുടെ കേന്ദ്രമാകുന്നു. ഈയടുത്ത ദിവസങ്ങളിലായി നിരവധി കൈയേറ്റങ്ങളാണ് ഇവിടെ വച്ച് വിദ്യാര്‍ത്ഥികള്‍ക്കും കുട്ടികള്‍ക്കും ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്. പീഡനത്തിന് ബലമായി പിടിച്ചുകൊണ്ടു പോകുന്നത് എതിര്‍ത്ത ഒരു ദര്‍സ് വിദ്യാര്‍ത്ഥിയെ കുറച്ച് ദിവസം മുന്‍പ് ആക്രമിച്ച് തലക്ക് പരിക്കേല്‍പ്പിച്ചിരുന്നു.
വൈകുന്നേരമാകുന്നതോടെ ഇത്തരം മാഫിയ സംഘങ്ങള്‍ റെയില്‍വേ പ്ലാറ്റ്‌ഫോറത്തിന്റെ തെക്കു ഭാഗത്ത് തമ്പടിക്കുകയാണ്. വൈകുന്നേരത്ത കോയമ്പത്തുര്‍ പാസഞ്ചറില്‍ പുറത്തുനിന്നും ഇത്തരക്കാര്‍ ഇവിടേക്ക് എത്തിചേരുന്നു..

ഈ തീവണ്ടി കടന്നു പോയാല്‍ പീന്നീട് ഇവിടം വിജനമാണ്. പലപ്പോഴും ഈ ഭാഗത്ത് പ്ലാറ്റ്‌ഫോറത്തില്‍ ലൈറ്റിടാത്തതും ഇവര്‍ക്ക് അനുകൂലമാണ്.
പ്രകൃതിവിരുദ്ധപീഡനത്തിന് പ്രലോഭിപ്പിച്ച് കൊണ്ടുവരുന്ന കുട്ടികളിലധികവും 14 വയസ്സിന് താഴെയുള്ളവരാണ്. ഇവര്‍ക്ക് വഴങ്ങാത്തവരെ ആക്രമിക്കാനും ഈ സംഘം മുതിരാറുണ്ട്. പലപ്പോഴും ഇവര്‍ ഇരകളുമായി തൊട്ടടുത്ത പറമ്പുകളിലേക്ക് കയറുകയും പരസ്യമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് പരിസരവാസികള്‍ക്കും ഏറെ ശല്യമായി തീര്‍ന്നിരിക്കുകയാണ്.

sameeksha-malabarinews

കൂടാതെ കഞ്ചാവ് കച്ചവടക്കാരും വലിക്കുന്നവരും രാവിലെ മുതല്‍ ഇവിടെ കേന്ദ്രീകരിക്കന്നതിനാല്‍ സ്ത്രീകളും കുട്ടികളും വളരെ ഭയപ്പാടോടെയാണ് ഈ വഴി കടന്നു പോകുന്നത്. തൊട്ടടുത്ത വിദ്യാലയത്തില്‍ പടിക്കുന്ന കുട്ടികളാണ് ഇതില്‍ ഏറെ കഷ്ടപ്പെടുന്നത്.
നിരവധി തവണ അധികാരികളോട് പരാതി പെട്ടിട്ടും നടപടികളൊന്നും ഉണ്ടായില്ലെന്നാണ് പരിസരവാസികളുടെ ആക്ഷേപം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!