ഉലകനായകനായകനെതിരെ ചാനല്‍ അവതാരികയെ ചുംബിച്ചതിന് പോലീസ് കേസെടുത്തു. വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന കോന്‍ ബനേഗാ കരോട്പതിയുടെ തമിഴ് പതിപ്പായ നീങ്കളും വെല്ലാളാം ഒരു കോടി എന്ന പരിപാടിയിലെ അവതാരികയെയാണ് കമല്‍ഹാസന്‍ കെട്ടിപ്പിടിച്ച് ചുംബിച്ചത്.
പ്രകാശ് രാജ് അവതരിപ്പിക്കുന്ന പരിപാടിയില്‍ അതിഥികളായാണ് കമല്‍ഹാസനും ഗൗതമിയും എത്തിയത്. പരിപാടിക്കിടെ കമല്‍ അവതാരികയായ ദിവ്യ ദര്‍ശനിയെ ചുംബിക്കുകയായിരുന്നു ഇതിനുപുറമെ പരിപാടിയില്‍ പങ്കെടുത്ത മറ്റൊരു പെണ്‍കുട്ടിയെയും കമല്‍ കെട്ടിപ്പിടിച്ച് ചുംബിച്ചു.
കമല്‍ അവതാരികയെ ചുംബിച്ച സംഭവം സ്ത്രീകളെ അപമാനിക്കുന്നതാണെന്നും അശ്ലീലം നിറഞ്ഞതാണെന്നും കാണിച്ച് ഹിന്ദുമക്കള്‍ കച്ചി നല്‍കിയ പരാതിയില്‍ പറയുന്നു. കമല്‍, ഗൗതമി, പ്രകാശ് രാജ്, അവതാരിക ദിവ്യ ദര്‍ശനി, മത്സരാര്‍ത്ഥി പ്രിയ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.




