കാലിക്കറ്റ് സർവകലാശാല വാർത്തകൾ; ടാഗോർ നികേതനിൽ കോഫീ ഷോപ്പ്

ടാഗോർ നികേതനിൽ കോഫീ ഷോപ്പ്

കാലിക്കറ്റ് സർവകലാശാലാ ടാഗോർ നികേതൻ കെട്ടിടത്തിൽ കോഫീ ഷോപ്പ് നടത്തിപ്പിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത ഫോറം സർവകലാശാലാ ആസൂത്രണ വികസന (പി.എൽ.ഡി.) വിഭാഗത്തിൽനിന്ന് ഏപ്രിൽ 24 മുതൽ മെയ് 06 വരെ ലഭ്യമാകും. അപേക്ഷാ ഫീസ് 145 രൂപ സർവകലാശാലാ ഫണ്ടിലടച്ച് ചലാൻ രസീത് ഹാജരാക്കണം. ഓരോ ക്വട്ടേഷന്റെ കൂടെയും സർവകലാശാലാ രജിസ്ട്രാറുടെ പേരിൽ 995/- രൂപ നിരതദ്രവ്യം അടച്ചതിനുള്ള ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കണം. ക്വട്ടേഷനുകൾ മെയ് 06-ന് വൈകിട്ട് 04.00 മണിക്ക് മുൻപായി ആസൂത്രണ വികസന വിഭാഗത്തിൽ ലഭ്യമാണം. ക്വട്ടേഷനുകൾ മെയ് 08-ന് രാവിലെ 11.00 മണിക്ക് തുറക്കുന്നതുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലാ ഭരണ കാര്യാലയത്തിലെ പി.എൽ.ഡി. വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാ തീയതിൽ പുനഃക്രമീകരണം

മെയ് 07 മുതൽ അഫിലിയേറ്റഡ് കോളേജ് / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായി നടത്താനിരുന്ന രണ്ടാം സെമസ്റ്റർ യു.ജി. (CBCSS / CUCBCSS) ഏപ്രിൽ 2026, ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ഡോ. ജോൺ മത്തായി സെന്ററിലെ ബി.ടി.എ. വിദ്യാർഥികൾക്കുള്ള പരീക്ഷകളും പുനഃക്രമീകരിച്ചു. പുനർനിശ്ചയിച്ച തീയതി – മുൻപ് നിശ്ചയിച്ച തീയതി ബ്രാക്കറ്റിൽ എന്നീ ക്രമത്തിൽ: 02.06.2026 – (07.05.206), 03.06.2026 – (08.05.2026), 04.06.2026 – (11.05.2026), 05.06.2026 – (12.05.2026), 08.06.2026 – (13.05.2026), 09.06.2026 – (18.05.2026), 10.06.2026 – (19.05.2026), 11.06.2026 – (20.05.2026), 12.06.2026 – (21.05.2026). പരീക്ഷാ കേന്ദ്രം, സമയം എന്നിവയിൽ മാറ്റമില്ല.

പ്രോജക്ട് മൂല്യനിർണയം

ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. ( CBCSS – 2023 പ്രവേശനം ) ഏപ്രിൽ 2026 റഗുലർ പ്രോജക്ട് ( മൈനർ ) മൂല്യനിർണയം ഏപ്രിൽ 30, മെയ് 06 (സൈക്കോളജി) തീയതികളിൽ നടക്കും. കേന്ദ്രം യഥാക്രമം : സേക്രഡ് ഹാർട്ട് കോളേജ് ചാലക്കുടി, എം.ഇ.എസ്. കല്ലടി കോളേജ് മണ്ണാർക്കാട്.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ട്, നാല്, ആറ് സെമസ്റ്റർ ബി.വോക്. (CUCBCSS – UG – 2017, 2018 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് മെയ് 23 വരെ അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 24 മുതൽ ലഭ്യമാകും.

കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ആറാം സെമസ്റ്റർ എം.സി.എ. (2015 പ്രവേശനം) സെപ്റ്റംബർ 2022, (2016 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് മെയ് 23 വരെ അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 24 മുതൽ ലഭ്യമാകും.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

നാലാം സെമസ്റ്റർ ബി.ആർക്. (2014 പ്രവേശനം) സെപ്റ്റംബർ 2024, (2015 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മെയ് 06-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ. 

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ (ഐ.ഇ.ടി.) രണ്ടാം സെമസ്റ്റർ ബി.ടെക്. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് 21-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പുനർമൂല്യനിർണയഫലം

ഒന്നാം സെമസ്റ്റർ ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്സൽ – ഉൽ – ഉലമ ( CBCSS – UG – 2020 മുതൽ 2023 വരെ പ്രവേശനം ) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബി.ആർക്. (2017 മുതൽ 2021 വരെ പ്രവേശനം) നവംബർ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top