Section

malabari-logo-mobile

പയ്യനാട് സ്റ്റേഡിയം : ജനുവരിയില്‍ ആദ്യഘട്ട നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കും – മുഖ്യമന്ത്രി

HIGHLIGHTS : പയ്യനാട്

പയ്യനാട്: പയ്യനാട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ആദ്യഘട്ട നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശികയുടെ 50 ശതമാനം ഉടന്‍ നല്‍കും. ബാക്കി മൂന്ന് മാസത്തിനകം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പയ്യനാട് സ്റ്റേഡിയം സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാല് കോടിയാണ് കുടിശിക ഇനത്തില്‍ നല്‍കാനുള്ളത്. ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ കുടിശിക സംഖ്യ കൂടാതെ നാല് കോടി ആവശ്യമാണ്. ഇത് ജില്ലയിലെ എം.പി മാരുടെയും എം.എല്‍.എ മാരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഫണ്ടില്‍ നിന്നും കണ്ടെത്തും. ഇതിനാവശ്യമായ സാങ്കേതിക അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

sameeksha-malabarinews

ഗ്രൗണ്ട്, ഹോസ്റ്റല്‍, കെട്ടിടങ്ങള്‍, ഗാലറി എന്നിവര്‍ പൂര്‍ത്തിയായിട്ടുണ്ട്. കോംപ്ലക്‌സിനകത്തെ റോഡ് നിര്‍മാണത്തിന് എം. ഉമ്മര്‍ എം.എല്‍.എ ഒരു കോടി അനുവദിച്ചിരുന്നു. വൈദ്യുതീകരണം, ഫ്‌ളോറിങ്, പ്ലാസ്റ്ററിങ്, ഗാലറി പൂര്‍ത്തീകരണം എന്നിവയാണ് ഇനി നടക്കാനുള്ളത്.
ടൂറിസം മന്ത്രി എ.പി അനില്‍ കുമാര്‍, എം. ഉമ്മര്‍ എം.എല്‍.എ, ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ്, മഞ്ചേരി നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ ഇ.കെ വിശാലാക്ഷി, കൗണ്‍സലര്‍ വല്ലാഞ്ചിറ മുഹമ്മദാലി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആര്‍. ശ്രീകുമാര്‍, കോട്ടക്കല്‍ നഗരസഭാ ചെയര്‍പേഴസ്ന്‍ ബുഷ്‌റ ഷബീര്‍, തിരൂര്‍ നഗരസഭാ ചെയര്‍ പേഴ്‌സന്‍ കെ. സഫിയ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!