Section

malabari-logo-mobile

രാജീവ് ഗാന്ധി റൂറല്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റൂട്ടിന് മുഖ്യമന്ത്രി ശിലയിട്ടു

HIGHLIGHTS : മഞ്ചേരി :

മഞ്ചേരി :രാജീവ് ഗാന്ധിയുടെ ദീര്‍ഘ വീക്ഷണം രാഷ്ട്രത്തിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മഞ്ചേരി രാജീവ് ഗാന്ധി റൂറല്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇ ഗവേണന്‍സ് പദ്ധതിയിലൂടെ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ ഇ. മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി.

ഗ്രാമീണ പഠന കേന്ദ്രം, റിസര്‍ച് ലൈബ്രറി, ഹൈടെക് ഫാമിങ് റിസര്‍ച് സെന്റര്‍ എന്നിവയാണ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഉണ്ടാവുക. സുവനീര്‍ പ്രകാശനം ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിച്ചു. എം. ഉമ്മര്‍ എം.എല്‍.എ, ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ ഇ.കെ വിശാലാക്ഷി, കൗണ്‍സിലര്‍ വല്ലാഞ്ചിറ മുഹമ്മദാലി, രാജീവ് യൂത്ത് ഫൗണ്ടേഷന്‍ പ്രസിഡന്റ് റഷീദ് പറമ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!