Section

malabari-logo-mobile

സെക്‌സ് ടേപ്പിന് ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചു

HIGHLIGHTS : ഹോളിവുഡ് സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 'സെക്‌സ് ടേപ്' ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ല. സെന്‍സര്‍ ബോര്‍ഡ് സെക്‌സിന്റെ അതിപ്രസരം എന...

sex_tapeഹോളിവുഡ് സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘സെക്‌സ് ടേപ്’ ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കില്ല. സെന്‍സര്‍ ബോര്‍ഡ് സെക്‌സിന്റെ അതിപ്രസരം എന്നാരോപിച്ച് സിനിമക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു. കാമറൂണ്‍ ഡയസും, ജേസണ്‍ സീഗലും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് കാണിക്കാന്‍ പറ്റാത്താതാണെന്നാണ് അഭിപ്രായം.

എന്നാല്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ തീരുമാനത്തിനെതിരെ റിവൈസിംഗ് കമ്മറ്റിക്ക് മുമ്പാകെ അപ്പീല്‍ പോയിരിക്കുകയാണ്. ചിത്രത്തില്‍ രംഗങ്ങള്‍ കണ്ട് സെന്‍സര്‍ കമ്മറ്റി അംഗങ്ങള്‍ പോലും ഞെട്ടിപ്പോയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയാല്‍ തന്നെയും നായകന്റെയും, നായികയുടെയും പൂര്‍ണ്ണ നഗ്നതാ പ്രദര്‍ശനം വരുന്ന ആദ്യത്തെ 30 മിനിറ്റുകള്‍ തന്നെ വെട്ടിമാറ്റേണ്ടി വരുമെന്നും പറയുന്നു.

sameeksha-malabarinews

അതേസമയം സിനിമ സാംസ്‌ക്കാരികാസ്വസ്ഥത ഉണ്ടാക്കുന്നതോ, എന്തെങ്കിലും സാമൂഹ്യ സന്ദേശം മുന്നോട്ട് വെയ്ക്കുന്നതോ അല്ലെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ബ്രാഡ് പിറ്റിന്റെ ഫൈറ്റ് ക്‌ളബ്ദം പെനലുപ് ക്രൂസിന്റെ കൗണ്‍സിലറും റിലീസ് ചെയ്യാനിരിക്കുമ്പോള്‍ ഇതു പോലെയുള്ള പ്രശ്‌നം ഉണ്ടായിരുന്നതായും അവര്‍ പറഞ്ഞു. 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ തിയേറ്ററില്‍ എത്തേണ്ടതില്ല എന്നത് സിനിമയുടെ പേരില്‍ തന്നെയുണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!