തിരുവനന്തപുരം:അന്തര്‍ദേശീയ ഒളിമ്പിക് ദിനാഘോഷത്തിന്റെയും കൂട്ടയോട്ടത്തിന്റെയും ഒളിമ്പ്യന്‍ അവാര്‍ഡ്, മാധ്യമ അവാര്‍ഡുകള്‍, കായിക അവാര്‍ഡുകള്‍ എന്നിവയുടെ വിതരണത്തിന്റെയും ഉദ്ഘാടനം ഗവര്‍ണര്‍ പി. സദാശിവം കവടിയാര്‍ സ്‌ക്വയറില്‍ നിര്‍വഹിച്ചു. കായികമേഖലയില്‍ പ്രായ, ലിംഗ ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് ഒളിമ്പിക് ദിനാഘോഷം സംഘടിപ്പിക്കുന്നത് എന്ന് അദ്ദേഹം അനുസ്മരിച്ചു. ഒളിമ്പ്യന്‍ സുരേഷ്ബാബുവിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ 25000 രൂപയും ശില്‍പവുമടങ്ങുന്ന ഒളിമ്പ്യന്‍ അവാര്‍ഡ് ചടങ്ങില്‍ അത്‌ലറ്റ് എം.ഡി. വല്‍സമ്മയ്ക്ക് ഗവര്‍ണര്‍ സമ്മാനിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ മാധ്യമ അവാര്‍ഡുകളും ചടങ്ങില്‍