ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോള്‍ കാലിക്കറ്റില്‍

footballതേഞ്ഞിപ്പലം : ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാലാ പുരുഷ വിഭാഗം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്് കാലിക്കറ്റ് സര്‍വകലാശാല ആതിത്ഥ്യം വഹിക്കും. സര്‍വകലാശാല സ്റ്റേഡിയം, ഫാറൂഖ് കോളേജ്, കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ്, മഞ്ചേരി എന്‍.എസ്.എസ് കോളേജ് എന്നിവയാണ് വേദികള്‍. ഒക്‌ടോബര്‍ 18 മുതല്‍ 24 വരെ നാല് പൂളുകളായി നടക്കുന്ന മത്സരത്തില്‍ നൂറോളം സര്‍വകലാശാലകളില്‍ നിന്ന് ടീമുകള്‍ പങ്കെടുക്കും. അവസാന റൗണ്ട് മത്സരങ്ങള്‍ സര്‍വകലാശാലാ സ്റ്റേഡിയത്തിലായിരിക്കും നടക്കുക.
പൊതുജന പങ്കാളിത്തത്തോടെ ചാമ്പ്യന്‍ഷിപ്പ് വന്‍വിജയമാക്കുന്നതിന് എല്ലാ മുന്നൊരുക്കങ്ങളും നടത്താന്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രൊ-വൈസ് ചാന്‍സലര്‍ കെ.രവീന്ദ്രനാഥ്, രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, സിന്റിക്കേറ്റംഗങ്ങളായ ഡോ.വി.പി.അബ്ദുല്‍ ഹമീദ്, ഒ.അബ്ദുല്‍ അലി, കായിക വിഭാഗം ഡയറക്ടര്‍ ഡോ.വി.പി.സക്കീര്‍ ഹുസൈന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ കെ.പി.മനോജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top