Section

malabari-logo-mobile

ഗ്രാമീണ വനിതകള്‍ക്ക് സൗജന്യ വീഡിയോഗ്രാഫി പരിശീലനം

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ജേര്‍ണലിസം പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമീണ വനിതകള്‍ക്കായി നടത്തുന്ന സൗജന്യ വീഡിയോഗ്രാഫി പരീശീലന കളരി...

videography copyതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ജേര്‍ണലിസം പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമീണ വനിതകള്‍ക്കായി നടത്തുന്ന സൗജന്യ വീഡിയോഗ്രാഫി പരീശീലന കളരി ജൂലൈ 16 മുതല്‍ 24 വരെ ക്യാമ്പസില്‍ നടക്കും. വനിതാ ശാക്തീകരണം ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വീഡിയോഗ്രാഫിയെപ്പറ്റി അവബോധം വളര്‍ത്തുന്നതിനോടൊപ്പം ആ മേഖലയില്‍ തൊഴില്‍ കണ്ടെത്താനുള്ള അവസരമൊരുക്കുകയും ചെയ്യും.

പരിശീലന കളരിയില്‍ പ്രശസ്ത വനിതാ സംവിധായകരുടെ ചലച്ചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. പരിശീലന കളരിയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 14-നകം ബന്ധപ്പെടുക. ഫോണ്‍: 9747939559.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!