മുടി പോയാലും ബ്രസീലിനെ കൈവിടില്ല

മലപ്പുറം: തങ്ങളുടെ പാതി മീശയും മുടിയും വടിപ്പിക്കാന്‍ കാരണമായ ലൂയിസിനോടും മാഴസല്ലയോടും തങ്ങള്‍ക്കിപ്പോഴും സ്‌നേഹമാണെന്ന് ബ്രസീലിയന്‍ ആരാധകര്‍. പാതി bet brazilവടിച്ച മീശയും തലമുടിയും ബൂള്‍ഗാന്‍ താടിയും വെച്ച് മഞ്ഞജഴ്‌സിയുമണിഞ്ഞ് അവര്‍ അന്തസ്സോടെ തെരുവകളില്‍ നടന്നു. ഇങ്ങനെ തോറ്റാലും തങ്ങള്‍ ബ്രസീലിനെ കൈവിടില്ലെന്ന് ഉറക്കെപറഞ്ഞ്.

പ്രധാനമായും അര്‍ജന്റീനയുടെ ആരാധകരുമായാണ് ഇത്തരം വ്യവസ്ഥകളുളള പന്തയം നടന്നത്. സെമി കടക്കില്ലെന്നായിരുന്നു പ്രധാനപന്തയം. ഇതില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ അര്‍ജന്റീനക്കാര്‍ രക്ഷപ്പെട്ടു. ചിലയിടത്ത് അര്‍ജന്റീനിയന്‍ ആരാധകര്‍ പന്തയത്തില്‍ തോറ്റ തലയും മീശയും മുണ്ഡനം ചെയ്തവരെ കൊണ്ട് അവരുടെ കൊടി പിടിപ്പിച്ച് നടത്തിച്ചു.

ജില്ലയില്‍ ബ്രസീലയന്‍ ആരാധകര്‍ സ്ഥാപിച്ച കൊടികളും ഫഌക്‌സുകളും മറ്റുള്ളവര്‍ അന്നു രാത്രിതന്നെ അഴിച്ചുമാറ്റിയിരുന്നു. പലയിടത്തും അര്‍ജന്റീനയുടെ പുതിയ ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ബ്രസീല്‍ ആരാധകര്‍ കൂട്ടത്തോടെ ജര്‍മ്മനിയിലേക്ക് കുടിയേറുന്നതായും റിപ്പോര്‍ട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top