തിരു: വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. മിസോറാം ഗവര്‍ണറായിരുന്ന വക്കത്തിനെ നാഗാലാന്റിലേക്ക് സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജികത്ത് രാഷ്ട്രപതിക്ക് ഫാക്‌സ് വഴിയാണ് അയച്ചത്.
കേന്ദ്ര സര്‍ക്കാരിന് വൈരാഗ്യ രാഷ്ട്രീയമാണെന്ന് വക്കം പുരുഷോത്തമന്‍ പറഞ്ഞു. നേരത്തെ തന്നെ രാജിക്കാര്യം അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
രാജ്ഭവന് മുന്നില്‍ പോലും ബോംബ് പൊട്ടുന്ന സ്ഥലമാണ് നാഗാലാന്റ്. പക്ഷെ താന്‍ അത് പേടിച്ചല്ല നാഗാലാന്റിലേക്ക് പോകത്തതെന്നും തന്റെ അഭിപ്രായം ചോദിക്കാതെയാണ് സ്ഥലം മാറ്റിയതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നും വക്കം പറഞ്ഞു.
അതേസമയം വക്കം പുരോഷത്തമന്‍ സജീവ രാഷ്ട്രീയത്തിലേക്ക് വരേണ്ടതില്ലെന്ന് ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചു. വക്കം ഇനി വിശ്രമ ജീവിതം നയിക്കുകയാണ് വേണ്ടെതെന്നും, കേരളത്തിലെ കോണ്‍ഗ്രസ്സിന് വക്കത്തിന്റെ സേവനം ഇപ്പോള്‍ ആവശ്യമില്ല. അര്‍ഹിച്ചതിലും കൂടുതല്‍ സ്ഥാനമാനങ്ങള്‍ ലഭിച്ച വക്കം ഇനി വിശ്രമിക്കുകയാണ് വേണ്ടതെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.



