ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം രാജിവെച്ചേക്കും

downloadതിരു : നിയമസഭാ സമ്മേളനത്തിന് ശേഷം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ രാജി വെച്ചേക്കും. രാജി സന്നദ്ധത മുഖ്യമന്ത്രിയേയും ഹൈകമാന്‍ഡിനേയും എകെ ആന്റണിയേയും അറിയിച്ചു. മന്ത്രി സ്ഥാനത്തേക്ക് വരാനല്ലെന്നും, എംഎല്‍എ മാത്രമായി തുടരാമെന്നുമാണ് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചത്.

രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകുന്നതിന് വേണ്ടിയാണ് ജി കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറെടുക്കുന്നത്. സംസ്ഥാന മന്ത്രി സഭാ പുനഃസംഘടനയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുന്നത് എന്ന പ്രതേ്യകത കൂടിയുണ്ട്.

Share news
error: Content is protected !!
Scroll to Top