ഗാസയില്‍ ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം തുടരുന്നു; 88 മരണം

imagesഗാസ സിറ്റി : പലസ്തീനിലെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ വ്യോമക്രമണം തുടരുന്നു. നാല് ദിവസമായി തുടരുന്ന അക്രമണത്തില്‍ ഇതുവരെയായി 88 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് . സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം ഗാസയില്‍ ഇരു വിഭാഗവും വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കീ മൂണ്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിന് മദ്ധ്യ സ്ഥാനം വഹിക്കാന്‍ തയ്യാറാണെന്ന് അമേരിക്കയും താല്‍പ്പര്യം അറിയിച്ചു.

ജൂണ്‍ 12 ന് ഇസ്രായേല്‍ പൗരന്‍മാരായ 3 കൗമാരപ്രായക്കാരെ തട്ടികൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ടാണ് പലസ്തീന്‍ വീണ്ടും യുദ്ധക്കളമായി മാറിയത്. 3 കൗമാരക്കാരെയും, പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ഇതിന് പിന്നില്‍ ഹമാസാണെന്ന് ആരോപിച്ച് ഇസ്രായേല്‍ സൈന്യം ഗാസയില്‍ പ്രകോപനം ഇല്ലാതെ ആക്രമണം തുടരുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top