മലപ്പുറം മൂന്ന് മാസത്തിനകം വൈഫൈ സിറ്റി

wifi malappuram copyമലപ്പുറം : വിവരസാങ്കേതിത തികവിന്റെ ഭൂപടത്തിലേക്ക് മലപ്പുറം നഗരസഭയും. നഗരസഭാ പരിധിക്കുള്ളില്‍ സൗജന്യ വൈഫൈ സംവിധാനം കൊണ്ടുവരുന്ന വൈഫൈ സിറ്റി പദ്ധതി കേരള ഐടി മിഷന്‍ ഏറ്റെടുത്തു. ബിഎസ്എന്‍എല്‍ നെറ്റവര്‍ക്കും, ഐടിമിഷനും നഗരസഭയും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുക. മൂന്നുമാസത്തിനകം പദ്ധതി നടപ്പിലാക്കാനുകുമെന്നാണ് പ്രതീക്ഷ.

തിരൂവനന്തപുരത്ത് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം.1.7 കോടി രൂപയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ പദ്ധതി നടപ്പിലാക്കാന്‍ നഗരസഭ 50 ലക്ഷം രൂപ നീക്കിവെച്ചിരുന്നു. എന്നാല്‍ പദ്ധതി ഐടി മിഷന്‍ ഏറ്റെടുത്തതോടെ നഗരസഭ വകയിരുത്തിയ തുക ഇനി മെയിന്റനന്‍സിനായി നീക്കിവെക്കും.

ഉദ്ദേശം പതിനായിരം ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിക്കാമെന്നാണ് കണക്കാക്കുന്നത്. സൗജന്യകണക്ഷനുള്ള യൂസര്‍നെയ്മും പാസ്‌വേര്‍ഡും ലഭിക്കാന്‍ നഗരസഭയിലെ താമസക്കാര്‍ തിരച്ചറിയല്‍കാര്‍ഡും ഫോണ്‍നമ്പറും നല്‍കിയാല്‍മതി. എന്നാല്‍ നഗരസഭക്കകത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാനപങ്ങള്‍ക്ക്് സൗജന്യ കണക്ഷന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

 

 

Share news
error: Content is protected !!
Scroll to Top