കോഴിക്കോട്: ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ്റ്റു വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ പോലീസ് തെരയുന്നു. ബുധനാഴ്ച രാവിലെ പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുന്നവഴിയില്‍ വെച്ചാണ് ഒരു നാനോ കാറിലെത്തിയ സംഘം കുട്ടിയെ കാറിലേക്ക് വലിച്ചുകേറ്റാന്‍ ശ്രമിച്ചത്. കുതറിമാറിയ കുട്ടി പിടിച്ചയാളുടെ കൈയില്‍ കടിച്ചാണ് രക്ഷപ്പെട്ടത്. സംഭവം നടക്കാവ് പോലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.
എന്നാല്‍ കുടുംബപരമായ ചില പ്രശ്‌നങ്ങളാണ് ഈ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. തട്ടിക്കൊണ്ടുപോയവരെ പറ്റി വീട്ടുകാര്‍ക്ക് അറിയാമെന്നും സൂചനയുണ്ട്.



