Section

malabari-logo-mobile

ലൈബ്രറി കൗണ്‍സില്‍ മേഖല സമിതി കുട്ടികളെ ആദരിച്ചു

HIGHLIGHTS : The library council region committee honored the children

പരപ്പനങ്ങാടി:ലൈബ്രറി കൗണ്‍സില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ മേഖല സമിതിയുടെ നേതൃത്വത്തില്‍ വിവിധ വായനശാലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന SSLC, PLUS TWO വിജയിച്ച കുട്ടികളെ ആദരിച്ചു.
പരപ്പനങ്ങാടി മലബാര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ വെച്ചു നടന്ന
ചടങ്ങ് തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട്
റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് വിവിധ കോഴ്‌സുകളുടെ സാധ്യതകളെക്കുറിച്ച് ഡോ.ഹാറൂണ്‍ റഷീദ് വിശദീകരിച്ചു. മേഖല സമിതി ചെയര്‍മാന്‍ സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേഖല കണ്‍വീനര്‍ എം.കെ.അശോകന്‍ സ്വാഗതവും കെ.വി.മുഹമ്മദ് ഹസ്സന്‍ നന്ദിയും പറഞ്ഞു. കുട്ടികള്‍ക്കുള്ള ഉപഹാര വിതരണവും നടന്നു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!