Section

malabari-logo-mobile

നിലമ്പൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

HIGHLIGHTS : Husband hacked his wife to death in Nilambur

മലപ്പുറം: നിലമ്പുര്‍ മമ്പാട് പുള്ളിപ്പാടത്തു ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപെടുത്തി. പുള്ളിപ്പാടം കറുകമണ്ണ സ്വദേശി നിഷാമോളാണ് മരിച്ചത്. നിഷയെ വെട്ടിയ ശേഷം ഭര്‍ത്താവ് ഷാജി പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നു പോലീസ് പറഞ്ഞു.

ഷാജിയും നിഷയും തമ്മില്‍ വൈകിട്ട് വാക്ക് തര്‍ക്കമുണ്ടായിരുന്നു. പിന്നാലെ ഷാജി ഇവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു. ബഹളം കേട്ടു ഓടിയെത്തിയ നാട്ടുകാരാണ് തലക്ക് വെട്ടേറ്റ നിലയില്‍ നിഷയെ കണ്ടത്.

sameeksha-malabarinews

ഉടന്‍ നിലമ്പുര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പുര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!