കോഴിക്കോട് നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു

കോഴിക്കോട്:നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ 11.30 ഓടെ കല്ലായിലാണ് സംഭവം. മലാപ്പറമ്പ് സ്വദേശി മുഹമ്മദ് കോയയുടെ കാറാണ് കത്തിനശിച്ചത്.

ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മീഞ്ചന്ത ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ അണയ്ക്കുകയായിരുന്നു. തീപിടിക്കാനുണ്ടായ കാരണം അറിവായിട്ടില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top