കോഴിക്കോട് മരം കടപുഴകി വീണ് വയോധികയ്ക്ക് ദാരുണാന്ത്യം:അപകടം വീടുനിര്‍മ്മാണത്തിന് മണ്ണ് മറ്റുന്നതിനിടെ

കോഴിക്കോട്: പെരുമണ്ണ അരമ്പച്ചാലില്‍ വലിയ പന കടപുഴകി വീണ് വയോധികയ്ക്കു ദാരുണാന്ത്യം.ചിരുതക്കുട്ടി(85)ആണ് മരിച്ചത്. തൊട്ടടുത്ത പറമ്പിലെ വീടുനിര്‍മ്മാണത്തിന് ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഈ സമയം വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന ഇവരുടെ ശരീരത്തിലേക്ക് പനയുടെ ഭാഗം പതിച്ചാണ് അപകടം സംഭവിച്ചത്.സമീപത്തുണ്ടായിരുന്ന മകന്റെ അഞ്ചുവയസുള്ള മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഉടനെ ആശുപത്രിയില്‍പ്രവേശിപ്പിച്ചെങ്കിലും ചിരുകക്കുട്ടി മരിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top