Section

malabari-logo-mobile

ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം ആകാശചുഴിയില്‍പ്പെട്ടു; 12 പേര്‍ക്ക് പരുക്ക്

HIGHLIGHTS : Qatar Airways plane crashes in midair; 12 people injured

ഡബ്ലിന്‍: ദോഹയില്‍ നിന്ന് അയര്‍ലന്‍ഡ് ഡബ്ലിനിലേക്കുള്ള വിമാനം ആകാശചുഴിയില്‍പ്പെട്ട് 12 പേര്‍ക്ക് പരുക്ക്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യുആര്‍ 017 എന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിലാണ് സംഭവം. ആറ് യാത്രക്കാര്‍ക്കും ആറ് ജീവനക്കാര്‍ക്കും പരുക്കേറ്റതായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് എക്‌സിലൂടെ അറിയിച്ചു.

തുര്‍ക്കിക്ക് മുകളിലൂടെ പോകുമ്പോഴാണ് സംഭവം. വിമാനം സുരക്ഷിതമായി ഇന്നലെ ഉച്ചയക്ക് ഒരു മണിയോടെ ഡുബ്ലിന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തെന്നും അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!