കോഴിക്കാല്‍

ആവശ്യമായ ചേരുവകള്‍:-

കപ്പ – 1 കി ഗ്രാം
മൈദ – 300 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
മുളക് പൊടി – 1 ടീസ്പൂണ്‍
പാചക എണ്ണ – 500 ഗ്രാം

ഉണ്ടാക്കുന്ന വിധം:-

കപ്പ പെന്‍സില്‍ പോലെ മുറിക്കുക. ഒരു പാത്രത്തില്‍ ഉപ്പും മഞ്ഞള്‍ പൊടിയും മുളക് പൊടിയും മൈദ മാവും പാകത്തിന് വെള്ളവും ചേര്‍ത്ത് കുഴക്കുക. ഇങ്ങനെ കുഴച്ച് കിട്ടുന്നതില്‍ മുറിച്ച് വെച്ച കപ്പ നന്നായി മിക്‌സ് ചെയ്യുക. ഇത് ഓരോ ചെറിയ ചെറിയ കൂട്ടങ്ങളായി (100 ഗ്രാം വീതം) തരം തിരുച്ചു വെക്കാം

പാചക എണ്ണ ചൂടാക്കുക. കപ്പ ഓരോ പിടി എടുത്തു എണ്ണയില്‍ ഇടുക. വെന്താല്‍ എണ്ണ ഒഴിഞ്ഞു പോകുന്ന രീതിയില്‍ കോരി എടുത്തു വെക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top