തന്റെ സ്വപ്‌നങ്ങള്‍  തകര്‍ന്നെന്ന് കണ്ണീരോടേ നെയ്മര്‍

neymar-reuters607-630സവോപോളോ : ബ്രസീല്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ കളിക്കുകയെന്ന തന്റെ സ്വപ്‌നം തകര്‍ന്നുപോയെന്ന് നെയ്മര്‍. കൊളംബിയക്കെതിരെയുള്ള ക്വാര്‍ട്ടര്‍മത്സരത്തിന്റെ 88ാം മിനിറ്റില്‍ ടാക്ലിങിന് വിധേയനായി നട്ടെല്ലിന് മാരകമായി പരിക്കേറ്റ നെയമര്‍, ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ശേഷം വാര്‍ത്താമാധ്യമങ്ങ്ള്‍ക്ക് മുന്നില്‍ വിതുമ്പലോടെ സംസാരിക്കെയാണ് മനസ്സുതുറന്നത്.

‘ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടക്കുകയും വിജയികളുകുകയും ചെയ്യുക എന്നത് തന്റെ വലിയ സ്വപ്‌നമായിരുന്നു. അത് ആ ഒരറ്റ കളികൊണ്ട തകര്‍ന്നു പക്ഷേ തന്റെ സഹകളി്ക്കാര്‍ അത് നടപ്പിലാക്കുകയും അതു വഴിയ എന്റെ സ്വ്പനം പുവണിയുകയും ചെയ്യും’. ആരാധകര്‍ക്കും ബ്രസീലുകാര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു നെയ്മര്‍. ആ വിജയം കാണാന്‍ താന്‍ സൈഡ് ബെഞ്ചിലുണ്ടാവുമെന്നും നെയ്മര്‍ പ്രത്യാശ പ്രകടി്പ്പിക്കുന്നുണ്ട്.

ബ്രസീലിലെ ഏറ്റവും പ്രചാരമേറിയ ഗ്ലോബോ ടിവി ഈ വാര്‍ത്ത ആദ്യം സംപ്രേഷണം ചെയ്തത്. കണ്ണീരോടെയാണ് ബ്രസീലയിന്‍ ജനത് നെയമറിന്റെ സന്ദേശം കണ്ടത്. പലരും ടെലിവിഷനു മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു.

നെയ്മറിനെ ആശുപത്രിയില്‍ നിന്ന് ഹെലികോപ്്ടറിലാണ് അദ്ദേഹം താമസിക്കുന്ന സാവോപോളയിലെ വീട്ടിലെത്തിച്ചത്്.

ചൊവ്വാഴ്ച ജര്‍മ്മനിയുമായി ബ്രസീല്‍ ഫൈനല്‍ ബര്‍ത്തുറപ്പിക്കാന്‍ ഏറ്റുമുട്ടുമ്പോള്‍ ഒരു ബ്രസീലിയന്‍ ആരാധകനായി നെയ്മര്‍ ഇരമ്പുന്ന ഗ്യാലറിയിലുണ്ടാവുമന്ന് അദ്ദേഹത്തെ ചികത്സിക്കുന്ന ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയതായാണ് റിപ്പോര്‍ട്ട്.

phota courtesy ; reuters

Share news
error: Content is protected !!
Scroll to Top