തിരൂരില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു

tirurതിരു : ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തി.

തിരൂര്‍ പൂക്കയില്‍ തുമരക്കാവിന് സമീപം പാളത്തിലാണ് യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പകല്‍ 2.30 ഓടെയാണ് തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത്. നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏകദേശം 35 വയസ്സ് തോന്നിക്കുന്ന യുവാവ് തമിഴ്‌നാട് സ്വദേശിയാണെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top