ലോകകപ്പ്; ലൂസേഴ്‌സ് ഫൈനല്‍ ഇന്ന്

imagesമൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള ലൂസേഴ്‌സ് ഫൈനലില്‍ ഇന്ന് ബ്രസീലും ഹോളണ്ടും തമ്മില്‍ ഏറ്റുമുട്ടും. പുലര്‍ച്ചെ ഒന്നരക്ക് ബ്രസീലിയയിലെ നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

സെമിയിലേറ്റ അതിഭീകര തോല്‍വിയില്‍ നിന്ന് കരേറാന്‍ ഒരു ചെറിയ ആശ്വാസത്തിന് ബ്രസീലിന് മൂന്നാം സ്ഥാനമെങ്കിലും നേടിയെ മതിയാവു. എന്നാല്‍ ആത്മബോധം മുഴുവന്‍ നശിച്ച ഒരു ടീമിനെ എങ്ങിനെ സ്‌കൊളാരി എങ്ങനെ മൈതാനത്തിറക്കുമെന്ന് കാത്തിരുന്ന് കാണാം.

നിലവിലെ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ ആദ്യമത്സരത്തില്‍ തകര്‍ത്തുവിട്ട ഹോളണ്ടിനെ തന്നെയാണോ സെമിയില്‍ കണ്ടതെന്ന സംശയം ആരാധകര്‍ക്ക് മാറിയിട്ടില്ല. ഏതായാലും ജയത്തില്‍ കുറഞ്ഞൊന്നും ഈ മത്സരത്തില്‍ ഹോളണ്ടിന് ചിന്തിക്കാനാവില്ല

Share news
error: Content is protected !!
Scroll to Top