Section

malabari-logo-mobile

കാലിക്കറ്റ് സര്‍വ്വകലാശ വിസിയുടെ സ്ത്രീവിരുദ്ധ ഉത്തരവുകള്‍ക്കെതിരെ വനിതാ മാര്‍ച്ച്

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറുടെ സ്ത്രീവിരുദ്ധ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി വനിതാമാര്‍ച്ച്.

photo (3)തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറുടെ സ്ത്രീവിരുദ്ധ ഉത്തരവുകള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി വനിതാമാര്‍ച്ച്. അഖിലേന്ത്യാ ജനാധിപത്യ മഹിള്ാ അസോസിയേഷന്‍ കോഴിക്കോട് -മലപ്പുറം ജില്ലാകമ്മിറ്റികള്‍ സംയുക്തമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

.
മാര്‍ച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ സെക്രട്ടറി എം എം പ്തമാവതി അധ്യക്ഷയായി, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ പി സുമതി സ്വാഗതവും മലപ്പുറം ജില്ലാ സെക്രട്ടറി പി സുചിത്ര നന്ദിയും പറഞ്ഞു.

sameeksha-malabarinews

മാര്‍ച്ച് നടക്കുമ്പോള്‍ സെമിനാര്‍ കോംപ്ലക്‌സില്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന വൈസ് ചാന്‍സിലര്‍ ഇതുകഴിഞ്ഞ് ഓഫീസിലേക്ക് വരാതെ ദേശീയപാതയിലൂടെ വീട്ടിലേക്ക് മടങ്ങി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!