ഗാസ: ഗാസയില്‍ ഇസ്രായേല്‍ നടത്തിവരുന്ന ബോംബാക്രമണം തുടരുന്നു. ബോംബാക്രമണത്തില്‍ ഇതുവരെ 112 പലസ്തീന്‍കാര്‍ മരിച്ചു ഇതിന് മറുപടിയായി മധ്യ ഇസ്രായലില്‍ ഹമാസ് റോക്കറ്റാക്രമണം നടത്തി. ഇതില്‍ ആളപായമൊന്നും റിപ്പോര്‍്ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഇസ്രായല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടകളുള്‍പ്പെടെ എട്ടു പേരാണ് മരിച്ചത്. അന്താരാഷ്ട്ര സമ്മര്‍ദ്ധത്തിന് വഴങ്ങില്ലെന്നും ഹമാസ് വെടിവെപ്പ് നിര്‍ത്തുന്നതു വരെ ആക്രമണം തുടരുമെന്നും ഇസ്രായല്‍ വ്യക്തമാക്കി. ഇസ്രായിലിന്റെ ആക്രമണത്തില്‍ കൂടുതലും കൊല്ലപ്പെടുന്നത് സാധാരണ ജനങ്ങളാണ്. ഗാസയില്‍ 300ഓളം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ നശിച്ചുകഴിഞ്ഞു.
ഹമാസിനെ പ്രതിരോധിക്കാനെന്ന പേരില്‍ ഇസ്രായല്‍ നടത്തിവരുന്ന ആക്രമണങ്ങളില്‍ ഏറ്റവും മാരകമായതാണ് നാലു ദിവസമായി നടന്നുവരുന്നത്. ഇസ്രായലിന്റെ നാവികസേന ഗാസ തീരം വളഞ്ഞിട്ടുണ്ട് ഗാസയിലേക്ക് കയറി കരയുദ്ധം ആരംഭിക്കാന്‍ ഇരുപതിനായിരത്തിലധികം പട്ടാളക്കാരെ ഇസ്രായില്‍ വിന്യസിച്ചിചട്ടുണ്ട്. 2009 ല്‍ കരയുദ്ധമുണ്ടായപ്പോള്‍ 1400 പാലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 13 ഇസ്രായലുകാരാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ലെബനില്‍ നിന്ന് ഇസ്രായിലിലെ ജൂതകേന്ദ്രങ്ങളിലേക്ക് റോക്കറ്റാക്രമണം നടത്തിയത് സ്ഥിതി അതീവസങ്കീര്‍ണ്ണമാക്കി. ഇതില്‍ ഇസ്രായലിലെ ഒരു പെട്രോള്‍ സ്‌റ്റേഷന്‍ കത്തി വന്‍ നാശനഷ്ടമുണ്ടായി.



