അനധികൃത പാര്‍ക്കിങ്ങ് ഫീ: മാളുകള്‍ക്കെതിരെ നടപടിയെടുക്കമെന്ന് കോഴിക്കോട് മേയര്‍

car parkingകോഴിക്കോട് : അനധികൃതമായി പാര്‍ക്കിങ്ങ് ഫീ ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോഴിക്കാട് കോര്‍പ്പറേഷന്‍ തീരുമാനിച്ചു. കെട്ടിട നിര്‍മ്മാണചട്ടപ്രകാരം നഗരത്തിലെ കെട്ടിടങ്ങളുടെ പാര്‍ക്കിങ്ങ് സ്ഥലമായി രേഖപ്പെടുത്തിയ സ്ഥലത്ത് വാഹനം നിര്‍ത്താന്‍ പണം പിരിക്കുന്നത് കണ്ടാല്‍ ഇനി മുതല്‍ കര്‍ശനമായി നടപടിയെടുക്കും.

കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍ വി സുധീര്‍ ഈ വിഷയത്തില്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായവെ ആയിരുന്നു മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ക്കിങ്ങ് ഫീസ് ഈടാക്കണമെങ്ങില്‍ അതിന് പാര്‍ക്കിങ്ങ് ഏരിയായി ലൈസന്‍സ് ലഭിച്ചിരിക്കണം
നഗരത്തിലെ ചില മാളുകളില്‍ വ്യാപകമായി പാര്‍ക്കിങ്ങ് ഫീ ഈടാക്കുന്നുണ്ട്. ചിലയിടങ്ങളില്‍ മാളകളിലെ ഷോപ്പുകളില്‍ നിന്ന് പണം തിരകെ തരുമെങ്ങിലും ഒരിടത്ത് അഞ്ഞൂറു രൂപയില്‍ കൂടുതല്‍ പര്‍ച്ചേസ് ചെയ്തില്ലെങ്ങില്‍ പണം നല്‍കില്ല. വന്‍ അനധികൃത പണപ്പിരിവാണ് ഇതുവരെ നടന്നുവന്നിരുന്നത്.

Share news
error: Content is protected !!
Scroll to Top