നെയ്മര്‍ ചികിത്സയ്ക്കായി കോട്ടക്കല്‍ ആര്യവൈദ്യശാലയിലേക്ക്?

neymar-reuters607-630 copyതിരു: ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ ബ്രസീല്‍ താരം നെയ്മര്‍ കേരളത്തിലേക്ക് ചികിത്സയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ചികിത്സയുടെ സാധ്യത ആരാഞ്ഞ് കേരള സര്‍ക്കാറിന് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കത്തയച്ചു. തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ പ്രിന്‍സിപ്പാള്‍ ഡോ.പി കെ അശോകിന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതെസമയം നെയ്മറുടെ ചികിത്സ കോട്ടക്കല്‍ ആര്യവൈദ്യശാല പോലെയുള്ള ആശുപത്രികളിലാവുമെന്ന് സൂചനയുണ്ട്.

നെയ്മറുടെ ആരോഗ്യം വെച്ച് കളിക്കാനില്ലെന്നും താത്കാലിക ചികിത്സ നല്‍കി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനില്ലെന്നും ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തിരുവനന്തപുരം ആയുര്‍വേദ കോളേജ് അധികൃതരുമായി ഇക്കാര്യം ചര്‍ച്ചചെയ്തു. ഇക്കാര്യത്തില്‍ നാളെ ഉച്ചയോടെ തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചു. ആവശ്യമെങ്കില്‍ ആയുര്‍വേദ സംഘത്തെ ബ്രസീലിലേക്ക് അയക്കാമെന്നും കേരളം അറിയിച്ചിട്ടുണ്ട്.

കൊളംബിയക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിനിടയിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്.

 

Share news
error: Content is protected !!
Scroll to Top