അപകട ഭീഷണിയുയര്‍ത്തുന്നു ഈ ദുരിത യാത്ര..!!!

Tanur NEWതാനൂര്‍: റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ ചരക്ക് ട്രെയിനിനടിയിലൂടെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നത് അപകട ഭീഷണിയുയര്‍ത്തുന്നു. ഇന്നലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ മണിക്കൂറുകളോളം നിര്‍ത്തിയിട്ട ചരക്ക് ട്രെയിനിനടിയിലൂടെയാണ് യാത്രക്കാര്‍ കടന്നുപോയത്. ചരക്ക് ട്രെയിനുകള്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നതിനാലാണ് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തേണ്ടവര്‍ ദുരിതത്തിലാകുന്നത്. കൂടാതെ കാട്ടിലങ്ങാടി പ്രദേശവാസികള്‍ക്ക് റെയില്‍വേ സ്റ്റേഷനിലൂടെയാണ് താനൂരിലേക്ക് പ്രവേശിക്കേണ്ടത്. ഗുഡ്‌സ് വാഗണുകള്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ദിവസങ്ങളോളം നിര്‍ത്തിയിടുന്നതും ബുദ്ധിമുട്ടുാക്കുന്നു. കാട്ടിലങ്ങാടി പ്രദേശത്തുകാര്‍ക്ക് കാല്‍നടയാത്രക്കുള്ള ഓവര്‍ബ്രിഡ്ജ് ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം.്

 

 

Share news
error: Content is protected !!
Scroll to Top