നെയ്മര്‍ മെസ്സിയോട് ആവശ്യപ്പെട്ടു ”ജര്‍മ്മനിയെ തോല്‍പ്പിക്കണം”

neymar 2 copyബലോഹൊറിസോണ്ടയിലെ ആ സായാഹ്നം ഫുട്‌ബോളിനെ മതമാക്കിയ ബ്രസീലുകാര്‍ ഒരിക്കലും മറക്കില്ല. ഇന്നും ആ അവിശ്വസനീയമായ ദിനത്തെ പഴിച്ചും, ശപിച്ചും കഴിയുകായാണ് ബ്രസീലുകാര്‍. ഈ ലോകകപ്പിലെ സെമി ഫൈനലില്‍ ജര്‍മ്മനിയോട് ഏറ്റ ആ കനത്ത തോല്‍വി ബ്രസീലിനെ മരിച്ച വീട് പോലെ ആക്കിയിരിക്കുന്നു. ഇതിന് പുറമെ അയല്‍വാസികളും ഫുട്‌ബോളിലെ ബദ്ധ വൈരികളുമായ അര്‍ജന്റീന ഫൈനലിലെത്തിയത് ബ്രസീലുകാര്‍ക്ക് മറ്റൊരാഘാതമായി. മരാക്കാനയില്‍ ഫൈനല്‍ കളിക്കുമ്പോള്‍ അര്‍ജന്റീനയേയും ജര്‍മ്മനി തകര്‍ക്കുമെന്ന് ബ്രസീലുകാര്‍ ഉറച്ച് വിശ്വസിക്കുന്നു.

എന്നാല്‍ എല്ലാ ബ്രസീലുകാരെയും പോലെയല്ല പരിക്കേറ്റ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍ കരുതുന്നത്. തന്റെ സുഹൃത്തായ ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീന, ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയെ തോല്‍പ്പിക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
neymar and messy
വികാരനിര്‍ഭരമായ ഒരു വാര്‍ത്താ സമ്മേളനത്തിലാണ് നെയ്മര്‍ തന്റെ സുഹൃത്തായ മെസ്സിയോട് ജര്‍മ്മനിയെ തോല്‍പ്പിച്ച് അര്‍ജന്റീന കിരീടം നേടണമെന്ന് ആവശ്യപ്പെട്ടത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ മെസ്സിക്കുള്ള സ്ഥാനം വളരെ വലുതാണെന്നും നിരവധി വിജയങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ടെന്നും എന്റെ സുഹൃത്തിനെ,എന്റെ ടീമംഗത്തെ ഞാന്‍ പിന്തുണക്കുന്നുവെന്നും നെയ്മര്‍ പറഞ്ഞു.

എന്നാല്‍ തങ്ങളുടെ സൂപ്പര്‍താരത്തിന്റെ വാക്കുകള്‍ ബ്രസീലുകാര്‍ എത്രത്തോളം മുഖവിലക്കെടുക്കുമെന്ന് പറയാനായിട്ടില്ല.

Share news
error: Content is protected !!
Scroll to Top