പഞ്ചാബി ഹൗസ് വീണ്ടും എത്തുന്നു; ദിലീപ് നായകന്‍

download (1)പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളക്കരയെ കുലുക്കിചിരിപ്പിച്ച പഞ്ചാബിഹൗസ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുങ്ങുന്നു. ദിലീപ് എന്ന നടനെ ജനകീയ നായകനാക്കിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അദ്ദേഹം തന്നെയാണ് നായകന്‍. ഇരട്ട സംവിധായകരായ റാഫി മെക്കാര്‍ട്ടിന്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.

ഇടക്കാലത്ത് പിരിഞ്ഞ ഇരുവരും മറ്റൊരു മെഗാഹിറ്റിനായി വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രതേ്യകതയാണ്. റാഫിയാണ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് അനുവദിച്ച ഇന്റര്‍വ്യൂവില്‍ ഇക്കാര്യം പറഞ്ഞത്.

നമ്മെ വിട്ടു പോയ കൊച്ചിന്‍ ഹനീഫ അവിസ്മരണീയമാക്കിയ ബോട്ടുടമയുടെ കഥാപാത്രം ആരു ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ദിലീപിനൊപ്പം കൊച്ചിന്‍ ഹനീഫയും ഹരിശ്രീ അശോകനും ചേര്‍ന്നൊരുക്കിയ കോമഡിരംഗങ്ങളാണ് ചിത്രത്തെ സൂപ്പര്‍ഹിറ്റാക്കിയത്.

Share news
error: Content is protected !!
Scroll to Top