പ്രാദേശികം

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, സ്റ്റോപ്പിലുമിറക്കിയില്ല; കെ.എസ്.ആര്‍.ടി.സി ബസിന് 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം :കെ.എസ്.ആര്‍.ടി.സി ബസില്‍ രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തില്‍ ബസിനു 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്തിന്റെ പരാതിയിലാണ് നടപടി. മുഹമ്മദ് സൈനുദ്ദീന്‍ തൃശൂര്‍ ആമ്പല്ലൂരില്‍ നിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസില്‍ കയറിയത്. ബസില്‍ കയറിയ ശേഷമാണ് ഇരിക്കാന്‍ സീറ്റൊഴിവില്ലെന്ന് മനസിലായത്. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോള്‍ കണ്ടക്ടര്‍ തൃശൂരില്‍ നിന്നും സീറ്റു കിട്ടുമെന്നറിയിച്ചു. തുടര്‍ന്ന് കൊളപ്പുറത്തേക്ക് ടിക്കറ്റെടുത്തു. തൃശൂരിലെത്തിയപ്പോള്‍ കുറേ

വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ രാത്രിയില്‍ കത്തി നശിച്ചു.

തിരൂര്‍:തിരൂര്‍ വെങ്ങാലൂരിലെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ രാത്രിയില്‍ കത്തി നശിച്ചു. ഇന്ന് വെളുപ്പിനാണ് കാര്‍ കത്തി നശിച്ചത്. കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. വെങ്ങാലൂര്‍ സ്വദേശിയായ കട്ട ചിറക്കല്‍ അബുബക്കറിന്റെ മാരുതി റിറ്റ്‌സ് കാറാണ് കത്തി നശിച്ചത്. ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു. തിരൂര്‍ പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

താനൂരില്‍ യുവാവിന് സൂര്യാതാപമേറ്റു.

താനൂര്‍: മഠത്തില്‍ റോഡില്‍ താമസിക്കുന്ന യുവാവിന് ജോലി സ്ഥലത്ത് നിന്നും കഴിഞ്ഞ ദിവസം സൂര്യാ താപമേറ്റു. അട്ടത്തോടിന് സമീപം ജോലി എടുക്കുന്നതിനിടയിലാണ് സംഭവം. കൈയിലാണ് സൂര്യാ താപമേറ്റത്. ഉടനെ കുന്നുംപ്പുറം ഹെല്‍ത്ത് സെന്ററില്‍ എത്തി പരിശോധന നടത്തി. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

മെഡിസെപ് ചികിത്സ പാക്കേജ് പ്രകാരം പൂര്‍ത്തീകരിക്കണം: ഇന്‍ഷ്യൂറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും 3,22,865/രൂപ നഷ്പരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

മലപ്പുറം:മെഡിസെപ് ആനുകൂല്യമുള്ളയാളുടെ ചികിത്സ പാക്കേജ് പ്രകാരം തന്നെ പൂര്‍ത്തീകരിക്കണമെന്നും അധികമായി പണം ഈടാക്കരുതെന്നും ഉപഭോക്തൃ കമ്മീഷന്‍. മഞ്ചേരി തൃപ്പന്‍ച്ചി സ്വദേശിയ്ക്ക് ഓറിയന്റല്‍ ഇന്‍ഷ്യുറന്‍സ് കമ്പനിയും സ്വകാര്യ ആശുപത്രിയും ചേര്‍ന്ന് 3,22,865/രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധി. മെഡിസെപ് കാര്‍ഡുടമയുടെ അവകാശികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ വിധി. 70 വയസ്സുള്ള മെഡിസെപ് കാര്‍ഡുടമയെ ഗുരുതര രോഗബാധിതനായതോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ 2023 ഏപ്രില്‍ അഞ്ചുമുതല്‍  ഏപ്രില്‍ 10 വരെ ചികിത്സിച്ചു. 71,441/ രൂപ ചികിത്സക്ക് ചെലവായെങ്കിലും 58,400/ രൂപ മാത്രമാണ്

തിരൂരങ്ങാടിയില്‍ 8വയസുകാരന് സൂര്യാഘാതമേറ്റു

തിരൂരങ്ങാടി: 8വയസുകാരന് സൂര്യാഘാതമേറ്റു. കെ സി റോഡ് സ്വദേശി വട്ടപ്പറമ്പന്‍ അസീസ് ഫരീദ എന്നിവരുടെ മകന്‍ അദ്‌നാന്‍ ആണ് പൊള്ളലേറ്റത്. കയ്യിന്റെ മടക്കിന് സമീപത്ത് രണ്ട് ഭാഗത്താന് പൊള്ളലേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി യില്‍ ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം ആണ് സംഭവം.

സെൻസസ് 2027: മലപ്പുറം ജില്ലയിൽ തയാറെടുപ്പുകൾ ഊർജിതം

മലപ്പുറം:ജില്ലയിൽ സെൻസസ് 2027 നുള്ള ഒരുക്കങ്ങൾ ഊർജിതമായി പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി നടക്കുന്ന ജില്ലാ- താലൂക്ക് തല ഉദ്യോഗസ്ഥർക്കുള്ള പരിശീലനപരിപാടി നാളെ (ശനി) സമാപിക്കും.  രാജ്യത്ത് ആദ്യമായി ഡിജിറ്റലായാണ് ഇത്തവണ സെൻസസ് നടക്കുന്നത്. ഏകോപനത്തിനായി  സി. എം. എം. എസ്. (സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം) എന്ന വെബ്പോർട്ടൽ, എച്ച്.എൽ. ഒ. മൊബൈൽ ആപ്ലിക്കേഷൻ, ഡിജിറ്റൽ മാപ്പിങ് ആപ്ലിക്കേഷനായ എച്ച്.എൽ.ബി.സി. ആപ്, പൊതുജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ പോർട്ടൽ എന്നിങ്ങനെ നാല് ഡിജിറ്റൽ

error: Content is protected !!
Scroll to Top