Latest News

മോഹിനിയാട്ടം ശിൽപ്പശാല

കേരള സർക്കാർ സാംസ്‌ക്കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ഏപ്രിൽ 25, 26 തീയതികളിൽ 2022 – ലെ കേന്ദ്രസംഗീത നാടക അക്കാദമി ജേതാവ് പല്ലവി കൃഷ്ണന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മോഹിനിയാട്ടം ശില്പശാലയിൽ അംഗമാകാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 12 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. സഹവാസ ക്യാമ്പിന്റെ സൗകര്യങ്ങൾ നടനഗ്രാമം ക്യാമ്പസിൽ സജ്ജമാക്കിയിട്ടുണ്ട്. പഠനവിഷയത്തിനസൃതമായി പഠിതാക്കളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം ലഭിക്കുന്നയാൾ 2500 രൂപ ഫീസടച്ച് പാഠ്യ പദ്ധതി രേഖകൾ ആഫീസിൽ നിന്നും […]

മലപ്പുറത്ത് ആവേശമായി ‘സ്വീപ്’ മാരത്തോണ്‍

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ തെരഞ്ഞെടുപ്പ് വിഭാഗം മാരത്തോണ്‍ സംഘടിപ്പിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് നടത്തിയ മാരത്തോണില്‍ നിരവധി പേര്‍ പങ്കെടുത്തു. മലപ്പുറം കിഴക്കേത്തലയില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ മേല്‍മുറിയില്‍ സമാപിച്ചു. ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍  ഫ്‌ലാഗ് ഓഫ് ചെയ്തു. ജനാധിപത്യ പ്രക്രിയയില്‍ ഓരോ വോട്ടും വിലപ്പെട്ടതാണെന്നും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍. അര്‍ജുന്‍  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പുകളിലെ

വിജയ് ചെന്നൈ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും മത്സരിയ്ക്കും;സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം

ചെന്നൈ:തമിഴക വെട്രി കഴകം തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലേയ്ക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു . ചെന്നൈ പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും പാര്‍ട്ടി അധ്യക്ഷന്‍ വിജയ് കന്നിയങ്കത്തിന് ഇറങ്ങുന്നത്. ടിവികെ പ്രകടന പത്രികയും വിജയ് പുറത്തിറക്കി. വിജയ് നാളെ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിയ്ക്കുമെന്നാണ് സൂചന. വൈകിട്ട് പെരമ്പൂരില്‍ പ്രചാരണം ആരംഭിയ്ക്കുമെന്നും സൂചനയുണ്ട്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ചെന്നൈ ടി നഗറില്‍ മത്സരിയ്ക്കും. ആദവ് അര്‍ജുന ചെന്നൈ വില്ലിവാക്കത്തും കെ എ സെങ്കോട്ടയ്യന്‍ ഗോപിചെട്ടിപ്പാളയത്തും മത്സരിയ്ക്കും. സിടിആര്‍ നിര്‍മല്‍

ഇ എം എം ആർ സി ക്ക് സി ഇ സി -യു ജി സി ഫെസ്റ്റിവലിൽ പുരസ്കാര നേട്ടം

                                                    ഡൽഹി ഗ്രേറ്റർ നോയ്ഡ യിലെ ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി യിൽ വെച്ച് നടന്ന 27- മത് സി ഇ സി – യു ജി സി എഡ്യൂക്കേഷനൽ ഫിലിം ഫെസ്റ്റിവലിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യിലെ ഇ എം എം ആർ

ഡെലിവറി വാഹനത്തില്‍ നിന്നും ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോയി;5 നിറച്ച സിലിണ്ടറുകളം 22 കാലിക്കുറ്റികളും മോഷ്ടിച്ചു

മുംബൈ:മുംബൈയില്‍ ഡെലിവറി വാഹനത്തില്‍ നിന്നും 27 ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോയി. 5 നിറച്ച സിലിണ്ടറുകളും 22 കാലി സിലിണ്ടറുകളാണ് മോഷണം പോയത്. ഡെലിവറിക്കാരനായ നന്ദകുമാര്‍ രാംരാജിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ഗ്ലാസ് ഡോര്‍ പൊട്ടിച്ചും പിന്‍ഭാഗത്തെ പൂട്ട് തകര്‍ത്തുമാണ് മോഷണം നടന്നിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

കാട്ടാന വയോധികയെ തുമ്പിക്കൈയില്‍ എടുത്തെറിഞ്ഞു; സംഭവം വയനാട് മൂടക്കൊല്ലിയില്‍

കല്‍പ്പറ്റ: കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്. വയനാട് മൂടക്കൊല്ലിയില്‍ കൈതവേലില്‍ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. തങ്കമ്മയെ വീട്ടുമുറ്റത്തുവെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കാട്ടാന തങ്കമ്മയെ തുമ്പിക്കൈയില്‍ എടുത്ത് എറിയുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ നട്ടെല്ലിനും കാലിനും പരിക്കേറ്റ വയോധിക ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

error: Content is protected !!
Scroll to Top