
മുംബൈ:മുംബൈയില്‍ ഡെലിവറി വാഹനത്തില്‍ നിന്നും 27 ഗ്യാസ് സിലിണ്ടറുകള്‍ മോഷണം പോയി. 5 നിറച്ച സിലിണ്ടറുകളും 22 കാലി സിലിണ്ടറുകളാണ് മോഷണം പോയത്.
ഡെലിവറിക്കാരനായ നന്ദകുമാര്‍ രാംരാജിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ ഗ്ലാസ് ഡോര്‍ പൊട്ടിച്ചും പിന്‍ഭാഗത്തെ പൂട്ട് തകര്‍ത്തുമാണ് മോഷണം നടന്നിരിക്കുന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




