ഇ എം എം ആർ സി ക്ക് സി ഇ സി -യു ജി സി ഫെസ്റ്റിവലിൽ പുരസ്കാര നേട്ടം

                                                    ഡൽഹി ഗ്രേറ്റർ നോയ്ഡ യിലെ ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി യിൽ വെച്ച് നടന്ന 27- മത് സി ഇ സി – യു ജി സി എഡ്യൂക്കേഷനൽ ഫിലിം ഫെസ്റ്റിവലിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യിലെ ഇ എം എം ആർ സി ക്ക് പുരസ്കാര നേട്ടം.

   സജീദ് നടുത്തൊടി രചനയും സംവിധാനവും നിർവ്വഹിച്ച നേച്ചർസ് ബാൻഡ്ഡാജ്(Nature’s Bandage ) മികച്ച ഡോക്യൂമെന്ററി citation (Special Jury Award ), മികച്ച ഗ്രാഫിക്സ് അവാർഡ് (സാജിദ് പീസി )എന്നിവ സ്വന്തമാക്കി. ശ്രീമിത്ത് എൻ സംവിധാനം ചെയ്ത ക്യൂരിയസ് കണക്ഷൻസ് മീഡിയ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മികച്ച പ്രോഗ്രാം citation കരസ്ഥമാക്കി.

യുദ്ധത്തിന്റെ മുറിവുകളെ പരിചരിക്കുന്ന പ്രകൃതിയുടെയും സസ്യങ്ങളുടെയും വഴികളെക്കുറിച്ചാണ് Nuture’s Bandage എന്ന  ഡോക്യൂമെന്ററി ചർച്ച ചെയ്യുന്നത്. ഡോക്യൂമെന്ററിയുടെ ഗവേഷണ പിന്തുണ നൽകിയത് ഇംഗ്ലണ്ടിലെ യോർക്ക് യൂണിവേഴ്‌സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോട്ടണി വകുപ്പുമാണ്.

സാങ്കേതിക വിദ്യയും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ പുതിയ തലമുറ എങ്ങനെ മനസ്സിലാക്കുന്നു  എന്നതാണ് ക്യൂരിയസ് കണക്ഷൻസ്ന്റെ പ്രമേയം.

വിദ്യാഭ്യാസ ഡോക്യൂമെന്ററികളും വീഡിയോ ക്ലാസ്സുകളും ഓൺലൈൻ കോഴ്സുകളും തയ്യാറാക്കുന്ന കോഴിക്കോട് സർവകലാശാലയിലെ സ്ഥാപനമാണ് ഇ എം എം ആർ സി. സാമൂഹിക -വിദ്യഭ്യാസ പ്രാധാന്യമുള്ള ഡോക്യൂമെന്ററികൾ  മികച്ച സാങ്കേതിക പിന്തുണയോടെ തയ്യാറാക്കാൻ പ്രതേകം ശ്രദ്ധ ചെലുത്തുന്നതിന്റെ ഫലമാണ് ഈ നേട്ടമെന്ന് ഇ എം എം ആർ സി ഡയറക്ടർ ദാമോദർ പ്രസാദ് അറിയിച്ചു

Share news
error: Content is protected !!
Scroll to Top