Latest News

നിയമസഭാ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ് മാര്‍ച്ച് 30 മുതല്‍

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ ഒന്‍പതിന് നടക്കാനിരിക്കെ ഹോം വോട്ടിങ് ഈ മാസം 30ന് ആരംഭിക്കും. ജില്ലയില്‍ ഇതുവരെ പതിനൊന്നായിരത്തോളം വോട്ടര്‍മാരാണ് ഹോം വോട്ടിങ്ങിനായി അപേക്ഷിച്ചിട്ടുള്ളത്. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 181 പേരടങ്ങുന്ന ടീമിനെയാണ് ഹോം വോട്ടിങിനായി നിയോഗിച്ചിട്ടുള്ളത്. മുന്‍കൂട്ടി അപേക്ഷിച്ച 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ഹോം വോട്ടിങ്ങിന് അവസരം. ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോറം വിതരണം ചെയ്തിരുന്നു. പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, പൊലീസ്

സൗദിയില്‍ വാഹനാപകടത്തില്‍ മലയാളിയായ നവവധുവിന് ദാരുണാന്ത്യം

അബുദാബി:സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിയായ നവവധുവിന് ദാരുണാന്ത്യം. വയനാട് വൈത്തിരി സ്വദേശിനി ഹിദ നൗറിന്‍(23) ആണ് മരിച്ചത്. ഭാര്‍ത്താവിനൊപ്പം ദമാമില്‍ നിന്നും റിയാദിലേക്ക് പോകുന്നതിനിടയിലാണ് ഉമ്മുല്‍ അറാറില്‍ വെച്ച് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട കാര്‍ മറിയുകയായിരുന്നു. ഹിദ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. യാസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ച മുമ്പാണ് ഹിദയും യാസീനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. റിയാദിലുള്ള മാതാപിതാക്കളെ കാണാന്‍ പോവുകയായിരുന്നു ഹിദയും ഭര്‍ത്താവും.

ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ. ഐ.ടി.ഐ.യില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. ഇന്റേണ്‍ഷിപ്പ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും. ഫോണ്‍: 8590082853, 7510481819.

error: Content is protected !!
Scroll to Top