സൗദിയില്‍ വാഹനാപകടത്തില്‍ മലയാളിയായ നവവധുവിന് ദാരുണാന്ത്യം

brilliant

അബുദാബി:സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളിയായ നവവധുവിന് ദാരുണാന്ത്യം. വയനാട് വൈത്തിരി സ്വദേശിനി ഹിദ നൗറിന്‍(23) ആണ് മരിച്ചത്.

ഭാര്‍ത്താവിനൊപ്പം ദമാമില്‍ നിന്നും റിയാദിലേക്ക് പോകുന്നതിനിടയിലാണ് ഉമ്മുല്‍ അറാറില്‍ വെച്ച് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട കാര്‍ മറിയുകയായിരുന്നു. ഹിദ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചു. യാസിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരാഴ്ച മുമ്പാണ് ഹിദയും യാസീനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. റിയാദിലുള്ള മാതാപിതാക്കളെ കാണാന്‍ പോവുകയായിരുന്നു ഹിദയും ഭര്‍ത്താവും.

Share news
error: Content is protected !!
Scroll to Top